ഏകദിന പരിശീലനവും ക്വിസ് മത്സരവും

Saturday 27 September 2025 12:59 AM IST

തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ 'ജലഗുണനിലവാരവും ശുചിത്വവും' എന്ന വിഷയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്ലസ് വൺ, പ്ലസ് ടു, എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം, പൊതുജനങ്ങൾക്ക് ഏകദിന പരിശീലന പരിപാടി തുടങ്ങിയവയാണ് നടത്തുക. ആദ്യഘട്ടത്തിൽ നവംബർ ഒന്നിന് വിദ്യാർത്ഥികളുടെ ക്വിസ് മത്സരം നടക്കും. വിശദവിവരങ്ങൾ cwre.jecc.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാവും. പത്രസമ്മേളനത്തിൽ ഫാ. ഡോ. ജോസ് കണ്ണമ്പുഴ, ഡോ. പി.സോജൻ ലാൽ, ഡോ. ആൽവിൻ വർഗീസ്, പ്രൊഫ. എം.ജി.സിറിയക്, പ്രൊഫ. അന്ന ജോസഫ് എന്നിവർ പങ്കെടുത്തു.