എ.ഐ.ടി.യു.സി ഏകദിന ക്യാമ്പ്
Saturday 27 September 2025 12:02 AM IST
തൃശൂർ: എ.ഐ.ടി.യു.സി ജില്ലാതല ഏകദിന സംഘടനാ ക്യാമ്പ് നാളെ രാവിലെ 10ന് കെ.കെ.വാരിയർ സ്മാരക ഹാളിൽ നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറി കെ.ജി.ശിവാനന്ദൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.വത്സരാജ്, വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാതല ഭാരവാഹികൾ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. എ.ഐ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായി ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുക്കും.