വാർഷിക സമ്മേളനം ഇന്ന് മുതൽ

Saturday 27 September 2025 12:05 AM IST

തൃശൂർ: കേരള കുംഭാര സമുദായ സഭയുടെ വാർഷിക സമ്മേളനം ഇന്നും നാളെയുമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10ന് പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും. നാളെ രാവിലെ 10ന് വടക്കുന്നാഥൻ മൈതനാത്ത് നിന്ന് പ്രകടനം ആരംഭിക്കും. ഉച്ചക്ക് ഒന്നിന് ടൗൺ ഹാളിൽ നടത്തുന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബാബു കക്കോടി തയാറാക്കിയ ലിപിയില്ലാത്ത കുമ്മാര ഭാഷ നിഘണ്ടു പ്രകാശനം നടത്തും. സംസ്ഥാന പ്രസിഡന്റ് വിജയൻ പാടൂക്കാട്, ജനറൽ സെക്രട്ടറി രാജു ചേളാരി, കൺവീനർ അജിത് കോഴക്കോട്, ജില്ലാ പ്രസിഡന്റ് സത്യൻ ചൂണ്ടൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.