വില്ലേജ് ഒാഫീസ് നിർമ്മാണോദ്ഘാടനം
Saturday 27 September 2025 12:07 AM IST
ചേർപ്പ്: ഊരകം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനിലൂടെ നിർവഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. തറക്കല്ലിടലും എം.എൽ.എ നിർവഹിച്ചു. കേരള സർക്കാരിന്റെ 2023-24 പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ചേർപ്പ് ഊരകം ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുന്നത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന അക്ബർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല ഹരിദാസ്, ടി.എൻ.ഉണ്ണിക്കൃഷ്ണൻ, വി.എൻ.സുരേഷ്, മുരളി, ടി.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.