വി.കെ.ലക്ഷ്മണൻ നായർക്ക് പുരസ്കാരം

Saturday 27 September 2025 12:10 AM IST

തൃശൂർ: സർഗസ്വരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രൊഫ. വി.കെ.ലക്ഷ്മണൻ നായർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ. എം.എൻ.ആർ.നായർ (നോവൽ), മോഹനൻ പറത്തിൽ, എ.പി.നാരായണൻ കുട്ടി (കവിത), കെ.സി.സരോജിനി, സമേഷ് പാലുപറ (കഥ), അബു പാലിയത്ത് (നാടകം), സതീഷ് കുമാർ വിശാഖപട്ടണം, സി.പി.സെറിന (ലേഖന സമാഹാരം), സി.ജെ.തോട്ടത്തിൽ, സി.ആർ.നീന (ഓർമ കുറിപ്പുകൾ) എന്നിവർക്കും പുരസ്‌കാരം സമ്മാനിക്കും. 28ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ കാവിൽ രാജ്, ജോയ് ചിറമേൽ, ശ്രീദേവി അമ്പലപുരം, എ.പി.നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.