'ടർഫ് നവീകരണം വിലക്കണം'
Saturday 27 September 2025 12:11 AM IST
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമാണം സംബന്ധിച്ച് ഖേലോ ഇന്ത്യയുടെ അന്തിമ സാങ്കേതിക അംഗീകാരം ലഭിക്കുംവരെ ഫുട്‌ബോൾ ടർഫ് നവീകരണത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കണം. സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ ഫീൽഡും വരുന്ന രീതിയിലാവണം സ്റ്റേഡിയം നവീകരണം നടക്കേണ്ടത്. ഖേലോ ഇന്ത്യയുടെ സഹായധനം ഉറപ്പുവരുത്താൻ സ്റ്റാൻഡേഡ് 400 മീറ്റർ ട്രാക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ. ജോസ് മാത്യു, എൻ.കെ.മുരളീധരൻ, ആർ.സുരേഷ് കുമാർ, ഡോ. ബേബി ശാലിനി, യേശുദാസ് എന്നിവർ പങ്കെടുത്തു.