പ്രവർത്തക യോഗം

Saturday 27 September 2025 2:15 AM IST

പൊൻകുന്നം:കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 30 ന് നിയമസഭ മാർച്ച് നടത്തും. ഇതിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകയോഗം നടന്നു. സംസ്ഥാന കമ്മിറ്റി ടി സി വിനോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷനായി.പി തോമസ് മാത്യു, ഫിലിപ്പ് മാണി, വത്സമ്മ മാത്യു എന്നിവർ സംസാരിച്ചു. മാർച്ചിന് താലൂക്കിൽ നിന്നും 50 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഡി .എ. പുനസ്ഥാപിക്കുക മിനിമം പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്