കോട്ടയത്ത് കൂൺ നിറയുന്നു

Saturday 27 September 2025 2:20 AM IST

കോട്ടയം:റബറിന് പേരുകേട്ട കോട്ടയം ന്യൂജൻ കൃഷി പാതയിലാണ്. കൂൺ കൃഷിയിൽ ആദ്യ ഘട്ടം വിജയിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ കൂടുതൽ സ്ഥലങ്ങളിലേയ്ക് കൂൺ കൃഷി വ്യാപിപ്പിക്കുകയാണ് ഹോർട്ടിക്കൾച്ചർ മിഷൻ.

'സമഗ്ര കൂൺ ഗ്രാമ പദ്ധതിയുടെ ആദ്യഘട്ടം കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, വെള്ളൂർ, തലയോലപ്പറമ്പ്, മുളക്കുളം ഞീഴൂർ പഞ്ചായത്തുകളിലായിരുന്നു. രണ്ടാം ഘട്ടത്തിന് ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം, കോട്ടയം മണ്ഡലങ്ങളിലും ഒരുക്കമായി.

 ഓരോ മണ്ഡലത്തിനും 30.25 ലക്ഷം വീതം

30.25 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. 100 ചെറുകിട കൂൺ ഉൽപ്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉൽപ്പാദന യൂണിറ്റ്, ഒരു വിത്തുൽപ്പാദന യൂണിറ്റ്, മൂന്ന് സംസ്‌കരണ യൂണിറ്റ്, രണ്ട് പായ്ക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് സമഗ്ര കൂൺ ഗ്രാമം.

സബ്സിഡിയുണ്ട്

 ചെറുകിട യൂണിറ്റിന് 11,250

 വൻകിട യൂണിറ്റ്,

വിത്തുൽപ്പാദന യൂണിറ്റ് പായ്ക്ക് ഹൗസ്: രണ്ടുലക്ഷം വീത

 കമ്പോസ്റ്റിംഗ് യൂണിറ്റ്: 50,000 രൂപയും

 സംസ്‌കരണ യൂണിറ്റ്: ഒരുലക്ഷം രൂപ

'' കൃഷിഭവൻവഴി സേവനങ്ങൾ ലഭ്യമാകും. കൂൺ സമഗ്ര ആഹാരമായി പ്രോത്സാഹിപ്പിക്കുന്നത് പദ്ധതിക്ക് സഹായമാകും'' ലെൻസി തോമസ്, ജില്ലാ ഹോർട്ടിക്കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ