മരുന്നുകൾക്ക് തീരുവ ചുമത്തി ട്രംപ്

Saturday 27 September 2025 7:08 AM IST

വാഷിംഗ്ടൺ: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിൽ ഫാക്ടറികൾ സ്ഥാപിച്ച് മരുന്ന് ഉത്പാദിപ്പിക്കുന്ന വിദേശ കമ്പനികളെ തീരുവ ബാധിക്കില്ല. ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25 ശതമാനവും കിച്ചൺ ക്യാബിനറ്റുകൾ അടക്കം ഏതാനും ഫർണീച്ചറുകൾക്ക് 50 ശതമാനവും തീരുവ ചുമത്തി. ഒക്ടോബർ 1ന് പ്രാബല്യത്തിൽ വരും.