യു.എ.ഇ വിസ:പാസ്‌പോർട്ടിന്റെ കവർ പേജ് നിർബന്ധം
ദുബായ്: യു.എ.ഇ വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്റെ പുറം കവർ പേജിന്റെ ഒരു പകർപ്പ് നിർബന്ധമായി സമർപ്പിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) വിസാ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് നൽകി. എല്ലാതരം എൻട്രി പെർമിറ്റുകൾക്കും(ടൂറിസ്റ്റ്,വിസിറ്റ്,മൾട്ടിപ്പിൾ എൻട്രി വിസകൾ അടക്കം) എല്ലാ രാജ്യക്കാർക്കും തീരുമാനം ബാധകമാണ്. അപേക്ഷകന്റെ പൗരത്വം കൂടുതൽ എളുപ്പത്തിൽ പരിശോധിക്കാനും,ഡേറ്റാ എൻട്രി പിശകുകൾ തടയുന്നതിനും,പ്രോസസ്സിംഗ് കാലതാമസം കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.പാസ്‌പോർട്ടിന്റെ കവർ പേജിൽ രാജ്യത്തിന്റെ പേരും ചിഹ്നവും ഉണ്ടായിരിക്കും.വ്യക്തിവിവരങ്ങളും ഫോട്ടോയുമുള്ള പാസ്‌പോർട്ട് ബയോഡേറ്റ പേജിന്റെ പകർപ്പ്,പാസ്‌പോർട്ട്-സൈസ് ഫോട്ടോ തുടങ്ങിയവ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കണം.