നൈജീരിയയിൽ സ്വർണ ഖനി തകർന്നു  100 മരണമെന്ന് റിപ്പോർട്ട്

Saturday 27 September 2025 7:09 AM IST

അബുജ: നൈജീരിയയിലെ സംഫാര സംസ്ഥാനത്ത് സ്വർണ ഖനി തകർന്നു. 100ഓളം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഖനി തകരുമ്പോൾ ഭൂഗർഭ മേഖലയിൽ നിരവധി തൊഴിലാളികൾ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 15 പേരെ രക്ഷപെടുത്താനായി. രക്ഷാപ്രവർത്തനം ഇന്നലെയും തുടർന്നെങ്കിലും 13 മൃതദേഹങ്ങൾ മാത്രമേ പുറത്തെടുക്കാൻ സാധിച്ചുള്ളൂ.