സംഗമം സോഷ്യൽ ക്ലബ് കുടുംബ സമ്മേളനം 

Sunday 28 September 2025 1:19 AM IST

ചങ്ങനാശേരി : സംഗമം സോഷ്യൽ ക്ലബ് കുടുംബ സമ്മേളനം നടത്തി. ചീരഞ്ചിറ ജിജു മുതിരപ്പറമ്പിന്റെ ഭവനാങ്കണത്തിൽ നടന്ന സമ്മേളനം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. റേഡിയോ മീഡിയ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോഫി പുതപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ്‌കുട്ടി കൊട്ടാരത്തിനെയും, ജോസുകുട്ടി കുട്ടൻപേരൂരിനെയും ആദരിച്ചു. സി.ജെ ജോസഫ്, ജോൺ കുര്യൻ, എ.ജെ സ്‌കറിയ, ജിജു മുതിരപ്പറമ്പിൽ ജോൺസൺ പെരുമ്പായിൽ എന്നിവർ പങ്കെടുത്തു.