എൻ.സി.പി (എസ്) ജില്ലാ ക്യാമ്പ് 

Sunday 28 September 2025 1:19 AM IST

കോട്ടയം: എൻ.സി.പി (എസ്) ജില്ലാ ക്യാമ്പ് ഒക്ടോ.18, 19 തീയതികളിൽ പാലാ ഓശാന മൗണ്ടിൽ നടത്താൻ തീരുമാനിച്ചു. 51 അംഗ സ്വാഗതസംഘവും രൂപീകരിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. മുരളി പുത്തൻവേലി, കാണക്കാരി അരവിന്ദാക്ഷൻ, സാമ്പു മുരിക്കവേലി, ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാല, അഫ്‌സൽ മഠത്തിൽ, മാത്യു പാമ്പാടി, ജോമി നടുവിലേവീട്ടിൽ, ജോർജ് മങ്കുഴിക്കരി, പി.എ സാലു, രഘു ബാലരാമപുരം, കുഞ്ഞുമോൻ വെളളഞ്ചി, മുഹമ്മദ് റാഫി, പി.എം ഇബ്രാഹിം, ബ്രൈറ്റ് തോംസൺ, അഡ്വ.സതീഷ് തെങ്ങുന്താനം, അഡ്വ.ജോസ് ചെങ്ങഴത്ത്, കോട്ടയം അഖിൽ, ചെങ്ങളം അരുൺ, വി.എം ബെന്നി എന്നിവർ പങ്കെടുത്തു.