കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനം
Sunday 28 September 2025 12:19 AM IST
കോട്ടയം : കേരള ഗണക മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം ഇന്ന് പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. വൈസ് പ്രസിഡന്റ് ടി.കെ വിജയൻ പതാകയുയർത്തും. രാവിലെ 9.30 ന് നടക്കുന്ന കേരള ഗണക വനിതാവേദി ട്രസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ നിർവഹിക്കും. സിന്ധു പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
11 ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്യും. ചേരമർ ഹിന്ദു മഹാസഭാ പ്രസിഡന്റ് അഡ്വ. വി.ആർ.രാജു മുഖ്യാതിഥിയാകും. പി.എസ്.ഗോപി ചിറക്കര ശിവദാസൻ, സിജോ മറ്റത്തിൽ, സരേഷ് പ്രക്കാനം, കെ.ജി ശ്രീകുമാർ, കെ.എസ് ശ്രീകുമാർ, നിഷാന്ത് എസ് തുടങ്ങിയവർ സംസാരിക്കും.