ഐ ലൗ വൈക്കം പ്രോജക്ട് ഉദ്ഘാടനം

Sunday 28 September 2025 12:20 AM IST

വൈക്കം : ലയൺസ് ക്ലബ് ഒഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ' എന്റെ നഗരം സുന്ദര നഗരം ' കാഴ്ചപ്പാടിൽ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റിൽ ക്രമീകരിച്ച ' ഐ ലൗ വൈക്കം ' പ്രോജക്ട് സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാരായ ബി. ചന്ദ്രശേഖരൻ, ബി. രാജശേഖരൻ, ഗിരിജ കുമാരി, ലേഖ ശ്രീകുമാർ, ലയൺ ക്ലബ് സെക്രട്ടറി പി. എൻ രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.