ഖാദി വിപണന മേള നാളെ മുതൽ
Sunday 28 September 2025 12:43 AM IST
കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാല ഖാദി വിപണന മേള സെപ്തംബർ 29 മുതൽ ഒക്ടോബർ 4 വരെ നടക്കും. മേളയിൽ 30 ശതമാനം വരെ റിബേറ്റിൽ തുണിത്തരങ്ങൾ വാങ്ങാനുള്ള അവസരമുണ്ട്. ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് നിർവഹിക്കും. ഖാദി ബോർഡ് അംഗം കെ.എസ് രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭ അംഗം കെ.കെ ശോഭന കുമാരി ആദ്യ വില്പന നടത്തും.