നാനിക്ക് കൊടുംവില്ലനായി മോഹൻ ബാബു

Sunday 28 September 2025 6:32 AM IST

ദ പാരഡൈസ് ക്യാരക്ടർ പോസ്റ്റർ

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദ പാരഡൈസ് എന്ന ചിത്രത്തിൽ പ്രതിനായകനായി എത്തുന്ന മോഹൻ ബാബുവന്റെ ക്യാരക്ടർ പോസ്റ്രർ പുറത്തിറങ്ങി.വിന്റേജ് ലുക്കിൽ 'ശിക്കാഞ്ച മാലിക്' എന്ന കഥാപാത്രമായി മോഹൻ ബാബുവിനെ പോസ്റ്ററിൽ കാണാം. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലർത്തുന്ന മാന്നറിസവും സ്റ്റൈലും ഉറപ്പു നൽകുന്നുണ്ട് കഥാപാത്രം. ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബുവിന് ലഭിക്കുന്ന അതി ശക്തനായ വില്ലൻ കഥാപാത്രമായി മാറുമെന്ന് ഉറപ്പിക്കാം.

നാച്യുറൽ സ്റ്റാർ നാനിയുടെ ജഡേല' എന്ന കഥാപാത്രത്തിന് ലഭിച്ച സെൻസേഷണൽ ലുക്കിന് പിന്നാലെ എത്തിയ മോഹൻ ബാബുവിന്റെ ലുക്കും ശ്രദ്ധ നേടി . മാർച്ച് 26ന് എട്ടു ഭാഷകളിൽ ദ പാരഡൈസ് റിലീസ് ചെയ്യും . ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആണ് പ്ളാൻ ചെയ്യുന്നത്. എസ്. എൽ. വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. സി എച്ച. സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം : അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ് : നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ : അവിനാശ് കൊല്ല, പി .ആർ. ഒ : ശബരി