വരുന്നത് ചാത്തനല്ല, ചാത്തന്റെ ചേട്ടൻ
ലോക ചാപ്ടർ 2 വില്ലനും ടൊവിനോ ഒപ്പം ദുൽഖറും
ചാത്തനും ഒടിയനും ഒരുമിച്ചുള്ള രംഗങ്ങളുമായാണ് ലോക ചാപ്ടർ 2 ഒരുങ്ങുന്നതെന്ന അറിയിപ്പുമായി പ്രൊമോ വീഡിയോ പുറത്തിറങ്ങി. ലോക: ചാപ്ടർ വൺ :ചന്ദ്രയിൽ ചാത്തനായി എത്തിയ ടൊവിനോ തോമസും ചാർളിയായി എത്തിയ ദുൽഖർ സൽമാനും ഉൾപ്പെടുന്ന വീഡിയോ പുറത്തിറക്കിയത്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ മൂത്ത സഹോദരനാകും ചാപ്ടർ 2 വിൽ വില്ലനായി എത്തുക. നായകനും വില്ലനും ടൊവിനോ തോമസ് ആണ്. ലോക: ചാപ്ടർ വണ്ണിന്റെ അവസാന ഭാഗത്ത് ചാത്തനും ചാർളിയും എത്തുന്നുണ്ട്. ചാപ്ടർ 2ൽ ദുൽഖർ ചെയ്യുന്ന ഒടിയൻ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും ഇൗ പ്രൊമോ വീഡിയോയിലുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിൽ ആണ് രണ്ടാംഭാഗം ഒരുങ്ങുന്നത്. 390 ചാത്തന്മാരെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ലോക: ചാപ്ടർ 2. ആഗോളതലത്തിൽ ലോക :ചാപ്ടർ വൺ :ചന്ദ്ര 300 കോടിയിലേക്ക് അടുക്കുമ്പോഴാണ് രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം.