തമിഴിലെ സെൻസേഷൻ സംഗീത സംവിധായകന്റെ ആദ്യ സിനിമ ബൾട്ടിയിൽ സായ് അഭ്യങ്കറുടെ പ്രതിഫലം 2 കോടി
ജാലക്കാരി ഗാനവും ഈണവും തരംഗമാവുന്നു
ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിച്ച ബൾട്ടിയിൽ സംഗീതം ഒരുക്കിയതിന് സായ് അഭ്യങ്കർ വാങ്ങിയ പ്രതിഫലം 2 കോടി. തമിഴിലെ സെൻസേഷൻ സംഗീത സംവിധായകനായി മാറിയ സായ് അഭ്യങ്കറുടെ ചലച്ചിത്ര അരങ്ങേറ്റം മലയാളത്തിൽ കൂടിയാണെന്ന് മാത്രം.
മലയാള സിനിമയിൽ ഒരു സംഗീത സംവിധായകന് നൽകിയ ഏറ്റവും ഉയർന്ന പ്രതിഫലം ആണിതെന്ന് ബൾട്ടിയുടെ
നിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി. കുരുവിള വ്യക്തമാക്കി.ബൾട്ടിയിൽ
സായ് സംഗീതം നൽകിയ ജാലക്കാരി എന്ന ഗാനം റിലീസിനു മുൻപേ തമിഴ് നാട്ടിൽ സൂപ്പർഹിറ്റായി. ബൾട്ടി ഒപ്പിട്ടു നാലുമാസം കഴിഞ്ഞ് 14 തമിഴ് സിനിമകളും രണ്ടു തെലുങ്ക് സിനിമകളും കമ്മിറ്റ് ചെയ്തു.
. പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, സൂര്യയുടെ കറുപ്പ്, രാഘവ ലോറൻസിന്റെ ബെൻസ്, അറ്റ്‌ലിയുടെ അല്ലു അർജുൻ ചിത്രം, കാർത്തിയുടെ മാർഷ്വൽ, രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിലമ്പരൻ ചിത്രം എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആണ്.
കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി തുടങ്ങി തമിഴ് ആൽബങ്ങളിലൂടെ പ്രശസ്തനായ സായ് അഭ്യങ്കർ ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ്. നാലുവയസു മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. പത്തൊൻപതാം വയസിൽ സായ് അഭ്യങ്കർ ഒരുക്കുന്ന നേട്ടം കണ്ടു അത്ഭുതപ്പെട്ടു തമിഴകം. ഇപ്പോൾ 21 വയസ്. അതേസമയം മലയാളത്തിലും തമിഴിലുമായി എത്തിയ ബൾട്ടിയിൽ ഷെയ്ൻ നിഗം നിറഞ്ഞുനിൽക്കുന്നു. ഷെയ്നിന്റെ 25 -ാം ചിത്രം ആണ്.കുമാർ എന്ന കഥാപാത്രമായി എത്തുന്ന ശന്തനു ഭാഗ്യരാജ് ആണ് മറ്റൊരു ശ്രദ്ധേയ താരം. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ സെൽവരാഘവനാണ് പ്രതിനായകൻ. ശക്തമായ പ്രതിനായക വേഷത്തിൽ സെൽവരാഘവൻ മലയാള അരങ്ങേറ്റം ഗംഭീരമാക്കി. പൂർണിമ ഇന്ദ്രജിത്തും, അൽഫോൻസ് പുത്രനും വേറിട്ട കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴ്ചവച്ചു.തെന്നിന്ത്യൻ താരം പ്രീതി അസ്രാനി ആണ് നായിക. പ്രീതിയുടെയും മലയാള അരങ്ങേറ്റം. തമിഴ് മണമുള്ള മലയാളി പെൺകുട്ടിയായി നിറയുന്നു. സ്പോർട്സ് ആക്‌ഷൻ ഡ്രാമയാണ് ബൾട്ടി. ഷെയ്‌ന്റെ ആക്ഷനും നൃത്തരംഗങ്ങളും. സായ്‌യുടെ ഈണവും ബൾട്ടിയെ സമ്പന്നമാക്കുന്നു