നടൻ വിജയ്‌യുടെ റാലിയിൽ വൻദുരന്തം,​ തിക്കിലും തിരക്കിലുംപെട്ട് 30പേർ മരിച്ചു,​ മരിച്ചവരിൽ കുട്ടികളും,​ മരണസംഖ്യ ഉയർന്നേക്കും

Saturday 27 September 2025 8:37 PM IST

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിക്കിലും 30 പേർ മരിച്ചു. രണ്ട് കുട്ടികളും മരിച്ചവരിൽ പെടുന്നു.,​ അപകടത്തിൽ നിരവധി പേർ കുഴഞ്ഞു വീണു. വിജയ്‌യുടെ കരൂർ റാലിയാണ് സംഭവം. പരിക്കേറ്റവരെയും കുഴഞ്ഞു വീണവരെയും ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം നിറുത്തി മടങ്ങി .

വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതിതമാരുകയായിരുന്നു,​ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ന നിരവധി ുേർ കുഴഞ്ഞു വീണു. ഇവരെ ആംബുവൻലുകളിൽ കരൂർ സർക്കാ‌ർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം മന്ത്രിമാരായ എം.എ. സുബ്രഹ്മണ്യനോടും അൻബിൽ മഹേഷിനോടും ഉടൻ കരൂരിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. മുൻ മന്ത്രി സെന്തിൽ ബാലാജിയും കരൂർ സർക്കാർ ആശുപത്രിയിലെത്തിയിട്ടുണ്ട്.