ആയുർവേദ മെഡിക്കൽ ക്യാമ്പ്
Saturday 27 September 2025 8:56 PM IST
കാഞ്ഞങ്ങാട് : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തും ഹരിപുരം ആയുർവേദ ഡിസ്‌പെസറിയും സംയുക്തമായി ചാലിങ്കാൽ സായംപ്രഭ ഹോമിൽ മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗനിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഹരിപുരം ആയൂർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.കെ.വി.നിഷ അദ്ധ്യക്ഷത വഹിച്ചു. മേരി തോമസ് , വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ ഫോറം ചാലിങ്കാൽ യൂണിറ്റ് സെക്രട്ടറി കെ.ഭാസ്‌ക്കരൻ അന്തിത്തിരിയൻ സ്വാഗതവും യോഗ ഇൻട്ര്ര്രകർ അശോക് രാജ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. യോഗ പരീശീലകരുടെ മ്യൂസിക് യോഗ ഡാൻസും അരങ്ങേറി. വി.കെ.നളിനി, ഇ.സുഷമ , സി തങ്കമണി എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.