അങ്കണവാടി കം ക്രഷ് ഉദ്ഘാടനം

Saturday 27 September 2025 9:01 PM IST

ഇരിട്ടി: പാൽന പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി ഐ.സി ഡി.എസിന്റെ സഹായത്തോടെ മീത്തലെ പുന്നാട് അങ്കണവാടിയിൽ സ്ഥാപിച്ച അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ കെ.ശ്രീലത നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസീല അദ്ധ്യക്ഷത വഹിച്ചു.തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ അങ്കണവാടികളോടനുബന്ധിച്ച് ക്രഷ് കെയർ സ്ഥാപിക്കുന്നത്.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ബൾക്കിസ്, കെ.സോയ, കൗൺസിലർമാരായ കെ.മുരളിധരൻ, സി കെ.അനിത, എ.കെ.ഷൈജു, വി.ശശി, സമീർ പുന്നാട്, പി.ഫൈസൽ, ഇരിട്ടി സി.ഡി.പി ഒ.ഷീന എം കണ്ടത്തിൽ, സെക്രട്ടറി ഇൻ ചാർജ് പി.വി.നിഷ, ഐ.സി ഡി.എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, അങ്കണവാടി വർക്കർ രസ്ന എന്നിവർ പങ്കെടുത്തു.