ഹിന്ദി കീർത്തി അവാർഡ് സമർപ്പണം

Saturday 27 September 2025 9:03 PM IST

കാഞ്ഞങ്ങാട്:ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ഡൽഹി പശ്ചിമവിഹാറിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഇന്റർനാഷണൽ വെൽഫയർ ഹ്യൂമൺ റൈറ്റ് ഫൗണ്ടേഷനും മാം ഹിന്ദി പരിവാർ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖഹിന്ദി കവി ഡോ.ആനന്ദകൃഷ്ണൻ എടച്ചേരിക്ക് ഹിന്ദി കീർത്തി അവാർഡ് സമർപ്പിച്ചു. ഡോ.ജീത്റാം ഭട്ട്, ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ കിരൺ സേഠി എന്നിവർ ചേർന്നാണ് അവാർഡ് സമർപ്പിച്ചത്. ഡൽഹിയിലെ മുതിർന്ന പത്രപ്രവർത്തകനായ കബീർ ടൈഗർ, സുപ്രീം കോടതി സീനിയർ ഓഫീസർ ഡോ. രാമാവതാർ, ഡോ.വക്കീൽ ഖുറേഷി, ഡോ. ജയപ്രകാശ്, ഡോ. പങ്കജ് സാഹിൽ, അമർ ഭാസ്‌കർ പ്രതിമ പാഠക് എന്നിവർ സംസാരിച്ചു. ഹിന്ദി ഭാഷക്കും സാഹിത്യത്തിനും നൽകി വരുന്ന അമൂല്യ സേവനങ്ങൾ പരിഗണിച്ചാണ് ഡോ:ആനന്ദകൃഷ്ണൻ എടച്ചേരിക്ക് അവാർഡ് സമർപ്പിച്ചത്. സപര്യ സാംസ്‌കാരിക സമിതിയുടെ വർക്കിംഗ് പ്രസിഡന്റായ ഡോ.ആനന്ദകൃഷ്ണൻ പുതുക്കൈ സ്വദേശിയാണ്.