വിജയ്‌യുടെ റാലിയിലെ ദുരന്തം: തിക്കിലും തിരക്കിലും മരണം 36 ആയി,​ മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും

Saturday 27 September 2025 9:37 PM IST

ചെ​ന്നൈ : ടി​.വി​.കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌യു​ടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 മരണം. ക​രൂ​ർ റാ​ലി​യി​ലാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ പേ​ർ കു​ഴ​ഞ്ഞു​വീ​ണു. ഇ​തോ​ടെ പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കാ​തെ വി​ജ​യ് മ​ട​ങ്ങി. മന്ത്രിമാരും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിക്കുകയും നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതൽ ു പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമാകുകയായിരുന്നു. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി. സ്ഥലത്തേക്ക് അടിയന്തരമായി എത്താൻ കരൂർ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് പുറപ്പെട്ടു. മുൻ മന്ത്രി സെന്തിൽ ബാലാജി ആശുപത്രിയിലെത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുലർച്ചെയോടെ കരൂരിലെത്തും. അപകടത്തിന് പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.