സെക്രട്ടേറിയറ്റ് മാർച്ച്
Sunday 28 September 2025 12:11 AM IST
തിരുവനന്തപുരം: നാടാർ സംയുക്ത സമിതി നേതൃയോഗം തൈക്കാട് വി.എസ്.ഡി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടന്നു. വിവിധ ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് 2026 ഫെബ്രുവരി 27 മുതൽ 28 വരെ പാറശാലയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് നാടാർ അവകാശ യാത്ര നടത്താൻ തീരുമാനിച്ചു. കേരള നാടാർ മഹാജന സംഘം പ്രസിഡന്റ് ഡോ.ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,വി.എസ്.ഡി.പി സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ശ്യാം ലൈജു,കോട്ടുകാൽക്കോണം സുനിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.