ലഹരി വിരുദ്ധ - സൈബർ സേഫ്റ്റി ബോധവത്കരണ സെമിനാർ
Sunday 28 September 2025 1:11 AM IST
തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318എയിലെ പ്ലാറ്റിനം ലൈൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ,സൈബർ സേഫ്റ്റി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജു കുമാർ നിർവഹിച്ചു. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ അജിത്.ആർ,ലയൺസ് ഡിസ്ട്രിക് സെക്രട്ടറി എൻ.വിനയകുമാരൻ നായർ എന്നിവർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചർ,പ്ലാറ്റിനം ക്ലബ് പ്രസിഡന്റ് മജുകുമാർ,സോൺ ചെയർപേഴ്സൺ സുനിൽകുമാർ,റീജിയൻ ചെയർപേഴ്സൺ രതീഷ്,സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹെലൻ ടീച്ചർ എന്നിവർ സംസാരിച്ചു.