ക്രൈസ്റ്റ്നഗർ ഹയർസെക്കൻഡറി സ്‌കൂൾ
Sunday 28 September 2025 1:12 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ്നഗർ ഹയർസെക്കൻഡറി സ്‌കൂളിൽ ടാലന്റ്‌ഡേ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും പ്രിൻസിപ്പലായി മാനസ് ദേവ് നായരെയും വൈസ് പ്രിൻസിപ്പലായി പ്രണവ് ശരതിനെയും സീനിയർ അസിസ്റ്റന്റുമാരായി എസ്.അനന്യ, ലക്ഷണഏക എന്നിവരെയും തിരഞ്ഞെടുത്തു. ഭാഷാവിഭാഗത്തിൽ അഞ്ജന എസ്.സുനിൽ,സോഷ്യൽ സയൻസിൽ കാരലിൻ സജി,സയൻസിൽ അക്ഷിത.ഡി.റെയ്ന,ക്രിയേറ്റീവ് ആർട്ടിൽ തോമസ് സക്കറിയ മുയ്ക്കൽ എന്നിവർ മികച്ച അദ്ധ്യാപകരായി.സ്‌കൂൾ പ്രിൻസിപ്പൽ റവ.ഡോ.മാത്യു തെങ്ങുംപള്ളി,വൈസ് പ്രിൻസിപ്പൽ ഉഷാ.ആർ എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.