മാലിന്യം നീക്കം ചെയ്തു
Sunday 28 September 2025 2:12 AM IST
തിരുവനന്തപുരം: സ്വച്ഛതാ ഹി സേവാ ക്യാമ്പെയിനോടനുബന്ധിച്ച് പബ്ലിക്ക് ഓഫീസിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന്റെയും സ്ക്രാപ് ഹണ്ടിന്റെയും ഭാഗമായി 15.1 ടൺ മാലിന്യം നീക്കം ചെയ്തു. സ്‌ക്രാപ്പ് ഹണ്ടിലൂടെ ശേഖരിച്ച മാലിന്യങ്ങൾ തുടർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി.സ്ക്രാപ്പ് ഹണ്ട് വാഹനം ലാൻഡ് റവന്യൂ കമ്മീഷണർ കെ.ജീവൻ ബാബു ഫ്ലാഗ് ഒഫ് ചെയ്തു.യു.വി.ജോസ്,ബി.നീതുലാൽ,ടി.എം.മുഹമ്മദ് ജാ,പ്രിയ ഐ.നായർ,ജേക്കബ് സഞ്ജയ് ജോൺ,അജീഷ്.കെ,യു.വി.ജോസ് തുടങ്ങിയവർ പങ്കെടുത്തു.