കമ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Sunday 28 September 2025 2:34 AM IST
അടൂർ: ആശുപത്രി കെട്ടിടത്തിന്റെ പണിക്കുകൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ഏഴംകുളം ചായലോട് ബിനുഭവനിൽ ബിനു(25) വിനെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. സെപ്തംബർ 13 ന് രാത്രി 11.45 നാണ് സംഭവം.ഏഴംകുളം ചായലോടുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ കെട്ടിടം പണിക്കാണ് കമ്പികൾ എത്തിച്ചത്. ഇതിൽ നിന്ന് പില്ലർ കെട്ടാൻ ഉപയോഗിക്കുന്ന ചെറിയ 113 കമ്പികളാണ് മോഷണം പോയത്. അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ കെ.സുനിൽകുമാർ, സി.പി.ഒമാരായ ആർ.രാജഗോപാൽ ബൈജു എന്നിവർ പങ്കെടുത്തു.