'ദിശ' ഉന്നത വിദ്യാഭ്യാസ പ്രദർശനം

Sunday 28 September 2025 7:35 AM IST

ചേർത്തല: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോള സെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മൂന്ന്,നാല് തീയതികളിൽ ചേർത്തല തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 'ദിശ' ഉന്നത വിദ്യാഭ്യാസ പ്രദർശനം ഒരുക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കം 35 ഓളം സ്റ്റാളുകളും വിദഗ്ധർ നയിക്കുന്ന സെമിനാറുകളും കരിയർ കൗൺസിലിംഗും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ബി.എസ്. ജീജാ ഭായി, കൺവീനർ ആർ.ശിഹാബുദ്ദിൻ,ജോസ് കുര്യൻ, പ്രതാപചന്ദ്രൻ,എസ്. എസ്.ശ്രീജ,ആർ.ബെൻസി ലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചേർത്തല,തുറവൂർ ഉപജില്ലകളിലെ 28 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി 2500 ഓളം കുട്ടികൾ പങ്കെടുക്കും. സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് മേഖലയിലുള്ള തൊഴിൽ സാദ്ധ്യത വിശദികരിക്കുന്ന 35 ഓളം ചാർട്ടുകളും പ്രദർശിപ്പിക്കും. 3ന് രാവിലെ 9.30 ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷത വഹിക്കും.