പ്രവാസി സംഘം രാപ്പകൽ സമരം
Sunday 28 September 2025 12:00 AM IST
തൃശൂർ: പ്രവാസി ക്ഷേമനിധി സംരക്ഷിക്കണമെന്നും ക്ഷേമനിധിയിലേക്ക് കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ഒക്ടോബർ ഏഴിന് രാവിലെ 10 ന് രാപ്പകൽ സമരം ആരംഭിക്കും. ഇന്നും നാളെയും ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തും. കുന്നംകുളത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് സി. കെ. കൃഷ്ണദാസ് ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം. കെ. ശശിധരനാണ് ക്യാപ്റ്റൻ. നാളെ വൈകീട്ട് 5.30 ന് വടക്കാഞ്ചേരിയിൽ ജാഥ സമാപിക്കുമെന്ന് ഭാരവാഹികളായ എം.കെ. ശശിധരൻ, കെ.വി. അഷ്രഫ് ഹാജി, എൻ.ബി. മോഹനൻ, സുലേഖ ജമാലു എന്നിവർ പങ്കെടുത്തു.