പി.എൻ.ഗോപികൃഷ്ണന് പുരസ്‌കാരം

Sunday 28 September 2025 12:00 AM IST

നാട്ടിക: കവി പി.എൻ.ഗോപികൃഷ്ണന് വലപ്പാട് മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെ ആർ.കെ.എസ് പുരസ്‌കാരം സമ്മാനിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജൻ പട്ടാട്ട്, സെക്രട്ടറി ബൈജു കാളിപറമ്പിൽ എന്നിവർ അറിയിച്ചു. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിയും മേഖലയിൽ ആദ്യമായി പീടിക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചതും കവി കൂടിയായ രാഗേഷ് എന്ന ആർ.കെ.എസ് ആയിരുന്നു. അയ്യായിരം രൂപയും പ്രശസ്തിപത്രവും 28 ന് വലപ്പാട് സെന്റ് മേരീസ് സ്‌കൂൾ ഹാളിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന മൈത്രി റസിഡന്റ് അസോസിയേഷന്റെ രണ്ടാം വാർഷികത്തിൽ മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പി.എൻ.ഗോപികൃഷ്ണന് സമ്മാനിക്കും. മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.ഗോവിന്ദൻ അനുസ്മരണം നടത്തും. വി.ഡി.ഷിനിത പങ്കെടുക്കും.