കാട്ടൂർ പള്ളി- ബീച്ച് റോഡ് ഉദ്ഘാടനം

Sunday 28 September 2025 12:52 AM IST

ആലപ്പുഴ: കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ നിർമ്മാണം പൂർത്തീകരിച്ച കാട്ടൂർ പള്ളി- ബീച്ച് റോഡിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മനേജർ ഹരൺ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കാട്ടൂർ പള്ളി വികാരി ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ജെ. ഇമ്മാനുവൽ, ഷീലാ സുരേഷ്, എൻ.ജെ. ശാരിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സരസകുമാർ, പഞ്ചായത്ത് അംഗങ്ങളായ റിച്ചാർഡ്, ജയചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. ഭഗീരഥൻ, വാർഡ് വികസനസമിതി കൺവീനർ സെബാസ്റ്റ്യൻ എ.ജെ. തുടങ്ങിയവർ സംസാരിച്ചു.