'നാളത്തെ മുഹമ്മ' ക്യാമ്പയിന് തുടക്കം
Sunday 28 September 2025 1:59 AM IST
ആലപ്പുഴ: 'നാളത്തെ മുഹമ്മ' ക്യാമ്പയിന്റെ ഭാഗമായി ജനകീയ വികസന പത്രിക തയ്യാറാക്കുന്നതിനായുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും സ്ഥിതിവിവര കണക്കുകളുടെ ശേഖരണവും ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേൽനോട്ടത്തിൽ
രൂപപ്പെട്ട ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 2ന് നടക്കുന്ന വികസന ജനസഭയിൽ ജനകീയ വികസനപത്രിക പ്രകാശനവും പൊതുചർച്ചയും നടക്കും. ഇതിന് മുന്നോടിയായി 14 ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടന്നു. ജനപ്രതിനിധികളും അക്കാഡമിക് വിദഗ്ദ്ധരും പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരാണ് ചർച്ചകളിൽ പങ്കെടുത്തത്.