പാലസ്തീൻ ഐക്യദാർഢ്യ സദസ്സ്

Sunday 28 September 2025 12:59 AM IST

ആലപ്പുഴ : ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന കടന്നുകയറ്റത്തിനും വംശഹത്യയ്ക്കുമെതിരെ എഫ്. എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷന് സമീപം നടന്ന ഐക്യദാർഢ്യ സദസ്സ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് പി.ഡി.ജോഷി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജു എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.അരുൺകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.സിലീഷ് സ്വാഗതവും ട്രഷറർ ജെ. പ്രശാന്ത് ബാബു നന്ദിയും പറഞ്ഞു .,