ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

Sunday 28 September 2025 12:10 AM IST

കാട്ടാക്കട: പൂവച്ചൽ നാടുകാണി ധർമ്മശാസ്താ ക്ഷേത്രത്തിൽ രാത്രിയിൽ കാവൽ കിടന്ന ഭാരവാഹികളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ ഒരു പ്രതിയെക്കൂടി പിടികൂടി. വെളിയംകോട് ഉണ്ടുവെട്ടി അനുരാഗ് നിവാസിൽ അനുരാഗാണ് (21) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 19നാണ് സംഭവം.

പാറയുടെ മുകളിലുള്ള ക്ഷേത്രത്തിൽ മോഷണം നടന്നതിനാൽ കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനായി ക്ഷേത്രത്തിലുണ്ടായിരുന്ന ഭാരവാഹികളായ ആർ.സന്തോഷ് കുമാർ, ഷിജോയ് എന്നിവരെ ബൈക്കിലെത്തിയ നാലാംഗ സംഘം മർദ്ദിക്കുകയായിരുന്നു. കേസിലെ രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.