രാഹുലിനും പ്രിയങ്കയ്‌ക്കും അധിക്ഷേപം; വിവാദം

Sunday 28 September 2025 12:49 AM IST

ന്യൂഡൽഹി: സഹോദരി പ്രിയങ്ക ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരസ്യമായി ചുംബിക്കുന്നുവെന്നും ഇതു ഇന്ത്യൻ സംസ്‌കാരമല്ലെന്നുമുള്ള ബി.ജെ.പി നേതാവും മദ്ധ്യപ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയ്‌വർഗീയയുടെ അധിക്ഷേപ പരാമർശം വിവാദമായി. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനമാണെന്നും ആരോപിച്ചു. കോൺഗ്രസ് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. സഹോദരനും സഹോദരിയുമായുള്ള വിശുദ്ധബന്ധത്തെയാണ് അപമാനിച്ചത്. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം സാധിക്കാതായതോടെ കൈലാഷിന് ഭ്രാന്ത് പിടിച്ചെന്ന് മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു. മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി മന്ത്രിയുടെ കോലം കത്തിച്ചു. ഭോപ്പാലിലെ ഔദ്യോഗിക വസതി ഉപരോധിച്ചു. മന്ത്രിയുടെ പോസ്റ്ററുകളിൽ ഗംഗാജലം തളിച്ചു. പരാമർശം തെറ്രായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പിന്നീട് കൈലാഷ് വിജയ്‌വർഗീയ ന്യായീകരിച്ചു. വ്യക്തിബന്ധങ്ങളെ കുറിച്ചല്ല,​ പൊതുസമൂഹത്തിൽ പാലിക്കേണ്ട മര്യാദയെ കുറിച്ചാണ് ഓർമ്മിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു.

രാ​ഹു​ലി​ന്റെ​ ​വി​ദേ​ശ​ ​സ​ന്ദ​ർ​ശ​നം; വി​മ​ർ​ശ​ന​വു​മാ​യി​ ​ബി.​ജെ.​പി

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​കൊ​ളം​ബി​യ,​ ​ബ്ര​സീ​ൽ​ ​തു​ട​ങ്ങി​ ​നാ​ല് ​ദ​ക്ഷി​ണ​ ​അ​മേ​രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​പു​റ​പ്പെ​ട്ടു.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ​വ​ൻ​ ​ഖേ​ര​യാ​ണ് ​ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.​ ​ബ്ര​സീ​ലി​ലും​ ​കൊ​ളം​ബി​യ​യി​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​സം​വ​ദി​ക്കും.​ ​ദ​ക്ഷി​ണ​ ​അ​മേ​രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ,​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​ർ​ ​എ​ന്നി​വ​രു​മാ​യും​ ​രാ​ഹു​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധം​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും​ ​വ്യ​വ​സാ​യ​ ​സ​ഹ​ക​ര​ണം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​യാ​ത്ര​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ്യ​ക്ത​മാ​ക്കി.

​ ​കു​റ്റ​പ്പെ​ടു​ത്തി​ ​ബി.​ജെ.​പി

ബീ​ഹാ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​രാ​ഹു​ൽ​ ​ന​ട​ത്തു​ന്ന​ ​വി​ദേ​ശ​യാ​ത്ര​യെ​ ​സം​ശ​യ​ദൃ​ഷ്‌​ടി​യോ​ടെ​യാ​ണ് ​ബി.​ജെ.​പി​ ​കാ​ണു​ന്ന​ത്.​ ​ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​ ​ആ​ഗോ​ള​ ​സ​ഖ്യ​മു​ണ്ടാ​ക്കാ​നാ​ണോ​ ​യാ​ത്ര​യെ​ന്ന് ​ബി.​ജെ.​പി​ ​വ​ക്താ​വ് ​പ്ര​ദീ​പ് ​ഭ​ണ്ഡാ​രി​ ​ചോ​ദി​ച്ചു.​ ​അ​ട​ച്ചി​ട്ട​ ​മു​റി​യി​ൽ​ ​രാ​ഹു​ലു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​ന്ന​ ​ഇ​ന്ത്യാ​ ​വി​രു​ദ്ധ​ൻ​ ​ആ​രാ​യി​രി​ക്കു​മെ​ന്ന​തി​ൽ​ ​ആ​കാം​ക്ഷ​യു​ണ്ടെ​ന്നും​ ​പ​രി​ഹ​സി​ച്ചു.