അറ്റോർണി ജനറൽ വെങ്കട്ടരമണിയുടെ കാലാവധി നീട്ടി

Sunday 28 September 2025 1:19 AM IST

ന്യൂഡൽഹി: അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022ൽ ചുമതലയേറ്റ അദ്ദേഹത്തിന്റെ മൂന്നുവർഷ കാലാവധി സെപ്‌തംബർ 30ന് അവസാനിക്കാനിരിക്കെയാണ് നടപടി. പോണ്ടിച്ചേരി സ്വദേശിയാണ്. 1979 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു. 1997ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവിയിലെത്തി.