മുന്നറിയിപ്പുമായി റഷ്യ
Sunday 28 September 2025 7:36 AM IST
ന്യൂയോർക്ക്: റഷ്യക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ്. ഇന്നലെ യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്ന റഷ്യൻ യുദ്ധവിമാനങ്ങളെ വെടിവച്ച് വീഴ്ത്തണമെന്ന അഭിപ്രായത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച പിന്നാലെയാണ് ലവ്റൊവിന്റെ പ്രതികരണം. നാറ്റോ, യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.