മൂത്രമൊഴിക്കണമെന്ന പേരിൽ പുറത്തിറങ്ങി, പിന്നാലെ മോഷണക്കേസ് പ്രതികൾ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു

Sunday 28 September 2025 12:57 PM IST

കൊല്ലം: തെളിവെടുപ്പിന് ശേഷം തിരിച്ചുവരുന്നതിനിടെ കൈവിലങ്ങുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതികളായ അയ്യൂബ് ഖാൻ, സെയ്താൽവി എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം.

കൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ പ്രതികൾ മൂത്രം ഒഴിക്കണമെന്ന് പറഞ്ഞു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് അയ്യൂബ് ഖാനും സെയ്താൽവിയും വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.