കാലിത്തീറ്റ വിതരണം
Monday 29 September 2025 12:36 AM IST
പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടത്തുന്ന കാലിത്തീറ്റ വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പൊൻകുന്നം കോപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയനിൽ പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ നിർവഹിച്ചു. മിൽക്ക് സപ്ലൈസ് യൂണിയൻ പ്രസിഡന്റ് എസ്.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ലീന കൃഷ്ണകുമാർ, അഡ്വ.സുമേഷ് ആൻഡ്രൂസ്, എൻ.ടി.ശോഭന, ബ്ലോക്ക് പഞ്ചായത്തംഗം ബി .രവീന്ദ്രൻ നായർ, കെ.കെ.സന്തോഷ് കുമാർ, പി.എം.മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.