അഞ്ച് കോടിയുടെ വികസന പദ്ധതി 

Monday 29 September 2025 12:38 AM IST

കുറവിലങ്ങാട് : കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി ഗവ.ആശുപത്രികളുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതിയ്ക്ക് അനുമതി ലഭിച്ചതായി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. 2022, 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതമായാണ് ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് പരിശോധിച്ച് തീർപ്പാക്കി ധനകാര്യ വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. മരങ്ങാട്ടുപളളി സർക്കാർ ആശുപത്രിക്ക് 2.50 കോടിയും, കടപ്ലാമറ്റം ആശുപത്രിക്ക് 2.50കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.