വിദ്യാഭ്യാസ ആനുകൂല്യം

Monday 29 September 2025 1:38 AM IST

കോട്ടയം : അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പഠനശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ പത്തിന് മുൻപ് http://services.unorganisedwssb.org/index.php/home വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും (അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് ) വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ : 0481 2300762.