പുനരുദ്ധാരണ പ്രവൃത്തി

Monday 29 September 2025 12:39 AM IST

കുറിച്ചി : ഇത്തിത്താനം ഗവ.എൽ.പി സ്‌കൂൾ കെട്ടിട പുനരുദ്ധാരണ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പുനരുദ്ധാരണം. നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ നിർവഹിച്ചു. വാർഡ് മെമ്പർ അനീഷ് തോമസ് നെടുമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, പ്രശാന്ത് മനന്താനം, പഞ്ചായത്തംഗങ്ങളായ ബിജു എസ്.മേനോൻ, വിജു പ്രസാദ്, അഭിജിത്ത് മോഹനൻ, പി.ടി.എ പ്രസിഡന്റ് മനു പി.മണിയപ്പൻ, പ്രധാന അദ്ധ്യാപിക റീന എന്നിവർ പങ്കെടുത്തു.