അമ്മമാരുടെ കൂട്ടായ്മ

Monday 29 September 2025 1:39 AM IST

ചങ്ങനാശേരി : വാഴപ്പള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലഹരിക്കെതിരെ അമ്മമാരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. വാഴപ്പള്ളി പഞ്ചായത്തും എം.ഫാസായും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ആറാം വാർഡിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.റൂബിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റ്രീവ് ഓഫീസർ ആർ.രാജേഷ് സെമിനാർ നയിച്ചു. വാർഡ് മെമ്പർ തങ്കമണി, റസിഡന്റ്‌സ് അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് സി.ജെ ജോസഫ്, ജോസുകുട്ടി കുട്ടംപേരൂർ, സി.ഡി.എസ് ചെയർപേഴ്‌സൺ മോളമ്മ തോമസ്, എംഫാസ കോ-ഓർഡിനേറ്റർ ജോഷ്‌നാമോൾ, ചിപ്പി എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.