സ്ത്രീകള്‍ കാരണം സുഖവും സമാധാനവും;  വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന  ഈ നാളുകാരുടെ ആഗ്രഹം നടക്കും

Sunday 28 September 2025 6:12 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com.

2025 സെപ്തംബർ - 29 - കന്നി - 13 - തിങ്കളാഴ്ച . ( പുലർച്ചെ 3 മണി 54 മിനിറ്റ് 23 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )

അശ്വതി: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളില്‍പ്പെടും. ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും. രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും. അപമാനം.

കാര്‍ത്തിക: നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരുവാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, അന്യരോട് കയര്‍ക്കും. കുടുംബ കലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി. കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക.

രോഹിണി: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.​ സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം​.

മകയിരം: മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക. അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാ അപവാദങ്ങളില്‍ നിന്നും മോചനം, അധ്യാപകര്‍ക്ക് അനുകൂലസമയം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റ്പാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും. പുണര്‍തം: പ്രവർത്തന ശൈലിമൂലം കാര്യങ്ങളിൽ വിജയം നേടും. കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം.

പൂയം: പൊതുരംഗത്ത്‌ നേട്ടം, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, സ്ത്രീകള്‍ വഴി ഗുണാനുഭവങ്ങള്‍, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ആയില്യം: ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീര്‍ത്തി ഉണ്ടാകും, വ്യാപാര ലാഭം, വിദ്യാവിജയം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

മകം: ചിട്ടയോടു കൂടിയ ജീവിതശൈലി കൊണ്ടും ആരോഗ്യം നിലനിർത്താൻ കഴിയും. വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ ‍വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

പൂരം: കുടുംബപരമായി സ്വസ്ഥതയും സമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍,‍ പലതരത്തിൽ ധനനേട്ടം. കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും. ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: ദേവാലയങ്ങളിൽ ദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്‌തു തീർക്കുവാനും അവസരം ഉണ്ടാകും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും. പ്രയാസങ്ങള്‍ പലരംഗത്ത്നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും, അലസതയും മടിയും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: സാമ്പത്തികമായ നേട്ടം കുറവുള്ളതിനാൽ ഇപ്പോൾ ഉള്ള ജോലി ഉപേക്ഷിച്ചാലോ എന്ന തോന്നൽ ഉണ്ടാവും. വ്യവഹാരനഷ്ടം, ശത്രുഭയം, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശാരീരികമായി ബുദ്ധിമുട്ടുകള്‍.

ചോതി: നിദ്രാഭംഗം, ബന്ധു ജനങ്ങളുമായി കലഹം, ആരോഗ്യ പരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും. തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും സല്‍കീര്‍ത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും.​ യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം.

വിശാഖം: പല പ്രകാരത്തിലും മാർഗതടസങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്‌മതയും വേണം. എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നില്‍ക്കരുത്, പൊതുജന പിന്തുണ കുറയും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: കുടുംബത്തിലെ ചിലരുടെ അസ്വാരസ്യങ്ങളെക്കൊണ്ടും അതൃപ്‌തി കൊണ്ടും മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ഔദ്യോഗിക രംഗത്ത് ദുരിതങ്ങള്‍ കൂടും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. യാത്രകളില്‍ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: നഷ്ടപ്പെട്ട പല വിധത്തിലുള്ള അവസരങ്ങളും തിരികെ വന്നു ചേരും. കലാരംഗത്ത് വിജയം, വിദ്യാപരമായ മുന്നേറ്റം,കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകും. സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരാടം: മാനസിക നിലയിൽ‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാധാന നടത്തും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും, സുഖ സൗകര്യങ്ങള്‍ അനുഭവിക്കും, ജോലി സ്ഥിരമാകും, പ്രശസ്ഥിയും.

ഉത്രാടം: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, വിജയവും, ബിസിനസില്‍ നേട്ടം, ജീവിതത്തില്‍ പുരോഗതി, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികള്‍ഒഴിഞ്ഞ് പോകും.

തിരുവോണം: സൽകീർത്തിക്കു യോഗമുണ്ട്. വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. കുടുംബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബ സുഖം.

അവിട്ടം: മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും, ജീവിതം സുഖകരം ആയിരിക്കും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, യാത്രയില്‍ നേട്ടം.

ചതയം: സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനുള്ള അവസരം ഉണ്ടാകും, ഇഷ്ടഭക്ഷണം ആസ്വദിക്കുവാന്‍ ഇടവരും, നിദ്രാസുഖം, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

പൂരുരുട്ടാതി: സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറി സ്വന്തമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ദാമ്പത്യ സുഖം, സാഹചര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം.‍ കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളില്‍ നിന്നും രക്ഷ.

ഉത്തൃട്ടാതി: കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യത, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത. ആരോഗ്യസ്ഥിതി തൃപ്തികരം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും.

രേവതി: കര്‍മ്മരംഗത്ത് നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭവങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഗുണാനുഭവങ്ങള്‍, ഉപരിപഠനത്തിന് അനുകൂലമായ സമയം.