3 ദിനം, 200 കോടി ക്ളബിൽ ഒജി
പവൻ കല്യാൺ നായകനായി സുജീത്ത് സംവിധാനം ചെയ്യുന്ന ദേ കോൾ ഹിം ഒജി റിലീസ് ചെയ്ത് മൂന്നാം ദിനത്തിൽ ആഗോള കളക്ഷൻ 200 കോടി .
പക്ക മാസ് ആക്ഷൻ എന്റർടെയ്‌നറായി എത്തുന്ന ചിത്രം കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നു.
ഇന്ത്യയിൽനിന്ന് മാത്രം 101.5 കോടി ഒജി നേടി എന്ന് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
പവൻ കല്യാണിന്റെ കരിയറിൽ ഏറ്റവും വലിയ വിജയം ആകുകയാണ് ഒജി. പ്രഭാസ് നായകനായി സാഹോ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി ആണ് പ്രതിനായകൻ. പ്രിയങ്ക മോഹൻ നായികയായി എത്തുന്നു.
പ്രകാശ് രാജ്, അർജുൻ ദാസ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമൻ, സുദേവ് നായർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.രവി കെ. ചന്ദ്രൻ, മനോജ് പരമഹംസ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു. ഡി.വി.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡി.വി.വി. ദനയ്യ ആണ് നിർമ്മാണം. എസ്. തമൻ സംഗീതം ഒരുക്കുന്നു. എഡിറ്റർ നവീൻ നൂനി,
അതേസമയം പവൻ കല്യാൺ നായകനായ ഹരിഹര വീര മല്ലു ആഗോള ബോക്സ് ഓഫീസിൽ 116.83 കോടി നേടിയിരുന്നു. പി.ആർ.ഒ പി. ശിവപ്രസാദ്