അജു വർഗീസിന്റെ ക്യൂട്ട് പ്രണയം, ആമോസ് അലക്സാണ്ടർ ഗാനം
അജു വർഗീസ് പ്രണയ നായകനാകുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോഗാനം റിലീസ് ചെയ്തു.
കനിമൊഴിയേ എന്നോ എന്നിൽ നിറയഴകായ് വന്നു മെല്ലേ..? എന്ന ഗാനരംഗത്ത് അജു വർഗീസും പുതുമുഖം താര അമലാ ജോസഫുമാണ് . അജു വർഗീസിന്റെ ക്യൂട്ടായ പ്രണയമാണ് ഈ ഗാന രംഗത്തിൽ കൂടി അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്.
പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനം ആലപിക്കുന്നത് സിനോപോളാണ്. വേറിട്ട ശബ്ദത്തിൽ മനോഹരമായ ഗാനം സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.പൂർണമായും ഡാർക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥഎഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി ആണ് ആമോസ് അലക്സാണ്ടർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കലാഭവൻ ഷാജോൺ. ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരാണ് മറ്റ് താരങ്ങൾ. രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ ' . ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്' മേക്കപ്പ് - നരസിംഹസ്വാമി.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കലാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.