വെള്ളറങ്ങലിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം
Monday 29 September 2025 12:07 AM IST
ചെറുകുന്ന്: ഗ്രാമപഞ്ചായത്തിലെ വെള്ളറങ്ങൽ നാലൊന്നിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ കെ.പി താഹിറ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ കെ.വി അജേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.വി സജീവൻ, വാർഡ് അംഗങ്ങളായ സി.എച്ച് പ്രദീപ് കുമാർ, ടി.ഇ നിർമ്മല, കെ. അനിത, പി.എൽ ബേബി, കെ. മോഹനൻ, ഒ.വി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ടി.പി. റോഡ് വെള്ളറങ്ങലിൽ നിന്ന് ആരംഭിച്ച് മഠത്തിൽ നാലൊന്നിൽ അവസാനിക്കുന്ന 950 മീറ്റർ നീളത്തിലുള്ള റോഡ് 3.80 മീറ്റർ വീതിയിൽ ടാറിംഗ് ചെയ്തു. സൈഡ് കോൺഗ്രീറ്റും പ്രവൃത്തിക്കുമായി 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.