കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി വീണ്ടും അറസ്റ്റിൽ
Monday 29 September 2025 1:13 AM IST
തിരുവനന്തപുരം: കാപ്പ നിയമപ്രകാരമുള്ള വിലക്ക് നിലനിൽക്കേ സിറ്റിയിലെത്തിയ ഗുണ്ട വീണ്ടും അറസ്റ്റിൽ. പേട്ട പുത്തൻപാലം വയൽനികത്തിയ പുത്തൻവീട്ടിൽ പരട്ട എന്ന അരുണിനെയാണ് (38) പേട്ട പൊലീസ് പിടികൂടിയത്.
ഇയാളുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന കുമാരപുരത്ത് നിന്നാണ് എസ്.എച്ച്.ഒ വി.എം.ശ്രീകുമാറും സംഘവും ഇന്നലെ വെളുപ്പിന് പ്രതിയെ അറസ്റ്റു ചെയ്‌തത്. പുത്തൻപാലം രാജേഷ്,ദിനിബാബു തുടങ്ങിയ ഗുണ്ടകളുടെ അനുയായിയായ ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്‌തു.